LATEST

ഭൂകമ്പമെന്ന് തോന്നി…


‘വണ്ടിയിൽ ഇരിക്കുന്ന സമയത്താണ് സംഭവമെന്നും പൊട്ടിത്തെറിയുടെ ആഘാതത്തിൽ വണ്ടി കുലുങ്ങി’ – പ്രദേശവാസി പ്രദീപ് പ്രതികരിച്ചു.
‘സമീപത്തുള്ള കൃഷിസ്ഥലത്ത് വന്നതായിരുന്നു. വാഹനത്തിലാണ് വന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഇതുണ്ടായത്. സമീപത്തുള്ള വീട്ടിൽ നിൽക്കുമ്പോൾ വലിയ മുഴക്കം കേട്ടെന്നും ഭൂകമ്പം ഉണ്ടായതുപോലെയാണ് തോന്നിയത്’- മറ്റൊരു പ്രദേശവാസിയും പറഞ്ഞു.
ഫയർ ഫോഴ്‌സ് എത്തിയത് മതിൽ തകർത്ത്സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാൻ ഇടുങ്ങിയ വഴികളാണ് ഉണ്ടായിരുന്നത്. വലിയ ഫയർ ഫോഴ്‌സ് വാഹനങ്ങൾക്ക് എത്താൻ സാധിക്കാതായതോടെ മതിൽ പൊളിച്ചാണ് വാഹനം കടത്തിയത്. രക്ഷപ്രവർത്തനത്തിനും പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനും നിരവധി ആംബുലൻസുകളും സമീപപ്രദേശങ്ങളിലെ സ്വകാര്യ വാഹനങ്ങളും എത്തിയിരുന്നു.


Source link

Back to top button