ദൃശ്യങ്ങളിൽ വ്യക്തം: നിതിന് പ്രിൻസിപ്പലിന്റെ മുറിയിൽ വിചാരണ

കണ്ണൂർ:അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ ‘വിചാരണ’ നടന്നതായി പൊലീസ്. ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോളേജ് അധികൃതർ നടത്തിയ ചോദ്യം ചെയ്യലും ഭീഷണിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
നിതിൻ മരിക്കുന്നതിന് 25 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് ഫോൺ പരിശോധിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഫോൺ പിടിച്ചുവാങ്ങി പരിശോധിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ലോൺ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് അദ്ധ്യാപികയായ ലത ശശിധരൻ പരാതി നൽകിയതിനെത്തുടർന്ന് പ്രിൻസിപ്പൽ നിതിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷം നിതിൻ കരഞ്ഞുകൊണ്ട് മുറിയിൽ നിന്നു പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ, നിതിൻ ഫോൺ മേശമേൽ വച്ചിട്ട് പോയതാണെന്നാണ് പ്രിൻസിപ്പൽ വിനോദ് മോനി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Source link


