CINEMA

തൃ​ശൂ​ർ​ ​വെടിക്കെട്ട് ദു​ര​ന്തം​: അഞ്ച് ലക്ഷം ധനസഹായവുമായി കല്യാൺ ജൂവലേഴ്‌സ്


തൃശൂർ: തൃശൂരിൽ വെടിമരുന്നിന് തീപിടിച്ചുണ്ടായ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തൃശൂർക്കാരെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം വ്യക്തിപരമായ ഒന്നായാണ് കാണുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു. സങ്കൽപ്പിക്കാൻ കഴിയാത്തവിധം പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങളോടൊപ്പമാണ്. പരസ്പരം താങ്ങായി നിൽക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക അധികൃതരുമായി സഹകരിച്ച് അർഹരായ കുടുംബങ്ങൾക്ക് ധനസഹായം കൈമാറാനുള്ള നടപടികൾ കല്യാൺ ജൂവലേഴ്‌സ് സ്വീകരിക്കും. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.


Source link

Back to top button