test del 5 copy of del 3

തൃശൂർ വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തം; മോർച്ചറിയിൽ എത്തിച്ചവരെ തിരിച്ചറിയാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും


തൃശൂർ∙ ‘അയ്യോ, അബി അകത്തുണ്ടായിരുന്നോ’ ഫോൺ സ്ക്രീനിൽ കണ്ട ചിത്രത്തിൽ സ്വന്തം സുഹൃത്ത് വെടിക്കെട്ട് പുരയിൽ ഇരിക്കുന്നതു കണ്ടു കൂടിനിന്നവർക്കിടയിൽ ഒരാൾ തേങ്ങിപ്പോയി. തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയുടെ മുന്നിലായിരുന്നു ഈ രംഗം. ഇന്നലെ രാവിലെ മനോരമ ഫൊട്ടോഗ്രഫർ പകർത്തിയ വെടിക്കെട്ട് ഒരുക്കങ്ങളുടെ ചിത്രത്തിൽ അബി എന്ന സ്വന്തം കൂട്ടുകാരനെ കണ്ട അദ്ദേഹത്തിനു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.വെടിക്കെട്ടു ജോലികൾ ചെയ്യുന്നവരിലെ പ്രധാനി ഗിരിയുടെ ഒട്ടേറെ സുഹൃത്തുക്കൾ കാത്തുനിൽപ്പുണ്ടായിരുന്നു. കാണിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹമുണ്ടെങ്കിലും അപകടസ്ഥലത്തുനിന്ന് എത്തിച്ച പരുക്കേറ്റവരിലോ മരിച്ചവരിലോ അദ്ദേഹത്തെ കണ്ടെത്താനായില്ല. കാരണം, മോർച്ചറിയിൽ എത്തിച്ചരിൽ പലരെയും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ പൊലീസ് മോർച്ചറിയിൽനിന്ന് പുറത്തെടുത്ത മൃതദേഹങ്ങളിൽ 3 പേരെ മാത്രം തിരിച്ചറിയാൻ കഴിഞ്ഞു. അവരുടെ ഉറ്റവരുടെ കണ്ണീർ വീഴുമ്പോൾ തിരിച്ചറിയാൻപോലും കഴിയാതെ പോയ പലരുടെയും ബന്ധുക്കൾ നിർവികാരരായി നിൽക്കുകയായിരുന്നു.


Source link

Back to top button