LATEST
തൃശൂർ പൂരത്തിലെ എറ്റവും വലിയ അപകടം

തൃശൂർ : പൂരത്തോടനുബന്ധിച്ച് ഉണ്ടാകുന്ന നാലാമത്തെ വെടിക്കെട്ടപകടമാണ് ഇന്നലെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തിൽ ഉണ്ടായത്. തൃശൂർ പൂരം അപകടങ്ങളിലെ ഏറ്റവും ഉയർന്ന മരണ സംഖ്യയും ഈ അപകടത്തിലാണ്.1978ലെ അപകടമാണ് ആദ്യത്തേത്. പൂരം പ്രധാന വെടിക്കെട്ടിനിടെ കുഴിയമിട്ട് ലക്ഷ്യം തെറ്റി കാഴ്ചക്കാർക്കിടയിലേക്ക് തെറിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2004ൽ തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസി കുണ്ടന്നൂർ സുന്ദരൻ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞു. സാമ്പിൾ വെടിക്കെട്ടിനിടെ കുഴിമിന്നി കെട്ടപ്പോൾ വീണ്ടും കത്തിക്കാൻ എത്തിയപ്പോഴാണ് വെടിക്കോപ്പ് പൊട്ടിത്തെറിച്ച് മരിച്ചത്. 2006 മേയ് നാലിന് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച പാടൂക്കാട് ആനപ്പറമ്പിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചിരുന്നു.
Source link


