test del 4 copy of del 3

ട്രംപ് ഭയന്നു; മേശയ്ക്കടിയിലൊളിച്ച് അതിഥികൾ: ആ 30 മിനിറ്റിൽ സംഭവിച്ചത്


വാഷിങ്ടൻ ∙ ഒരു നൂറ്റാണ്ടിലേറെക്കാലത്തിന്റെ പാരമ്പര്യമുണ്ട് യുഎസ് പ്രസിഡന്റുമാർ പങ്കെടുക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിന്. കഴിഞ്ഞ ദിവസം നടന്ന ഈ അത്താഴവിരുന്നിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു– ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായി പങ്കെടുക്കുന്നു. കഴിഞ്ഞ ആറുതവണയും ട്രംപ് വിരുന്നിൽ പങ്കെടുക്കാതെ മാറി നിന്നിരുന്നു. മാധ്യമപ്രവർത്തകരുമായി ‘നല്ല സുഖത്തിലല്ല’ എന്നതായിരുന്നു കാരണം. ഇനി ഈ വിരുന്ന് ചരിത്രത്തിലിടം നേടുന്നത് ട്രംപിന്റെ പങ്കാളിത്തം കൊണ്ടു മാത്രമല്ല, പ്രസിഡന്റിനെയും അതിഥികളെയുമെല്ലാം വിറപ്പിച്ച വെടിവയ്പിന്റെ പേരിൽക്കൂടിയാണ്. അത്താഴവിരുന്നിനായി പ്രഥമവനിത മെലാനിയ ട്രംപിനൊപ്പമാണ് ഡോണൾഡ് ട്രംപ് വാഷിങ്ടൻ ഹിൽട്ടൻ ഹോട്ടലിൽ എത്തിയത്. മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളുമടക്കം വിരുന്നിന് എത്തിയിരുന്നു. മുഖ്യവേദിയിലെ ഡിന്നർ ടേബിളിലായിരുന്നു ട്രംപും മെലാനിയയും. അത്താഴവിരുന്നിനു പിന്നാലെ ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പെട്ടെന്നു വെടിയൊച്ച മുഴങ്ങിയത്. വെടിയൊച്ച കേട്ട് പരിഭ്രമിക്കുന്ന ട്രംപിന്റെയും മെലാനിയയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻതന്നെ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിന്റെ ടേബിളിന് അടുത്തേക്ക് ഇരച്ചെത്തി സുരക്ഷ ഒരുക്കി. ട്രംപിനെയും മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും അവിടെനിന്നു മാറ്റി. അതിഥികളിൽ പലരും ടേബിളിന് അടിയിലേക്ക് സുരക്ഷയ്ക്കായി ഒളിക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്. 


Source link

Back to top button