CINEMA

ജ്യോത്സ്യൻ ഇടപ്പെട്ടു; അവസാനം ആ കടുത്ത തീരുമാനമെടുത്ത് വിജയ്‌യും സംഗീതയും


ചെന്നെെ: നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും പരസ്‌പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറായെന്ന് റിപ്പോർട്ട്. ഇരുവരുടെയും അഭിഭാഷകർ മുൻകെെയെടുത്ത് നടത്തിയ മദ്ധ്യസ്ഥചർച്ചയിലാണ് തീരുമാനം. കുടുംബവുമായി ബന്ധമുള്ള ഒരു ജ്യോത്സ്യന്റെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടന്നതെന്നാണ് വിവരം. വിവാഹ മോചനം തേടി സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി ചെങ്കൽപേട്ട് കുടുംബ കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി സ്വീകരിച്ച കോടതി വിജയ്‌യോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മതിയായ നഷ്ടപരിഹാരം വേണമെന്നാണ് സംഗീതയുടെ ആവശ്യം. നടിയുമായുള്ള ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്.


Source link

Back to top button