LATEST

ചൂടിന് ആശ്വാസം,​ സംസ്ഥാനത്ത് വേനൽമഴ കനക്കും


തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകും. ഇന്ന് മുതൽ സജീവമാകുന്ന മഴ ബുനാഴ്ചയോടെ ശക്തമാകാനാണ് സാദ്ധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാഴാഴ്ചയും മഞ്ഞ അലർട്ട്. വിവിധ ജില്ലകളിൽ ഇന്നലെയും കനത്ത ചൂട് അനുഭവപ്പെട്ടു. പാലക്കാട് 40.1 ഡിഗ്രിയും പുനലൂരിൽ 39.5 ഡിഗ്രിയും രേഖപ്പെടുത്തി. ഇന്ന് പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്. ഈ ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും.


Source link

Back to top button