CINEMA
ചിയാൻ ചിത്രത്തിൽ റിയ ഷിബുവിന് ക്ഷണം

വിക്രം നായകനായി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിയ ഷിബുവിന് ക്ഷണം. റിയ ഷിബു സമ്മതം മൂളിയാൽ താരത്തിന്റെ തമിഴ് പ്രവേശം ആയിരിക്കും. സർവ്വം മായ എന്ന ബ്ളോക് ബസ്റ്റർ നിവിൻ പോളി ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയത്തിൽ കയറിക്കൂടിയ താരം ആണ് റിയഷിബു. മേയ് 15ന് റിലീസ് ചെയ്യുന്ന ‘അതിരടി’യിൽ റിയ ഷിബു അഭിനയിച്ചിട്ടുണ്ട്. മാത്യു തോമസ് നായകനായി എത്തിയ കപ്പ് ആണ് റിയഷിബുവിന്റെ അരങ്ങേറ്റ ചിത്രം.അതേസമയം വിക്രം – ആനന്ദ് ശങ്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിയാൻ 63 എന്നു താത്‌കാലികമായി പേരിട്ട ടീസറിന് ‘ഫസ്റ്റ് ഫ്ളേം’ എന്നാണ് ടൈറ്റിൽ. ചിയാൻ വിക്രമിന്റെ 60-ാം ജന്മദിനത്തിൽ ആരാധകർക്കുള്ള സമ്മാനമാണ് ടീസർ.ഒരു മിനിട്ടിലധികം ദൈർഘ്യമുള്ള ടീസർ കറുത്ത സ്‌ക്രീനിലെ വോയ്‌സ് ഓവറോടെയാണ് ആരംഭിക്കുന്നത്.വിക്രമിന്റെ കഥാപാത്രത്തെക്കുറിച്ച് രണ്ടുപേർ സംസാരിക്കുന്നതാണ്. 2016ൽ ഇരുമുഖൻ എന്ന ആക്ഷൻ ചിത്രത്തിനുശേഷം വിക്രമും ആനന്ദ് ശങ്കറും ഒന്നിക്കുന്ന ചിത്രം ആണ്.
Source link


