test del 3
കോടഞ്ചേരിക്കാരൻ ‘ഒറ്റക്കൊമ്പൻ’: മലയാളിയുടെ നാടൻ വാറ്റിന് രാജ്യാന്തര പുരസ്കാരം

കോഴിക്കോട് ∙ ആഗോള പുരസ്കാരങ്ങൾ വാരിക്കൂട്ടി കോടഞ്ചേരിക്കാരൻ ‘ഒറ്റക്കൊമ്പൻ’. ഈ ‘ഒറ്റക്കൊമ്പൻ’ തലകുലുക്കി വരുന്ന ആനയല്ല, നല്ല ഒന്നാന്തരം മലയാളി നാടൻ വാറ്റാണ്. കോഴിക്കോടൻ മലയോരമേഖലയിലെ പ്രധാനകൃഷിയായ ജാതിക്ക, നെല്ലിക്ക, പതിമുഖം തുടങ്ങിയവയുടെ മണവും രുചിയുമുള്ള ഈ നാടൻ വാറ്റ് ലോകത്തിലെ പ്രമുഖ മദ്യ ബ്രാൻഡുകളെ പിന്തള്ളിയാണ് പുരസ്കാരങ്ങൾ നേടിയത്.യുകെയിൽ നഴ്സായ കോടഞ്ചേരി മൈക്കാവ് പറകണ്ടത്തിൽ ബിനു മാണിയുടെ സംരംഭമാണ് ഒറ്റക്കൊമ്പൻ വാറ്റ്. അപ്പായീസ് ലിമിറ്റഡ് എന്ന റജിസ്ട്രേഷനിലാണ് ബിനു മാണിയുടെ മലയാളി വാറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2004ൽ നഴ്സ് ജോലിയുമായി ലണ്ടനിലെത്തിയ ബിനു ഇപ്പോൾ സീനിയർ നഴ്സ് മാനേജരാണ്. 2014 മുതൽ നോർത്ത് ലണ്ടനിലെ ആശുപത്രിയിൽ മേട്രനാണ്. ബിനു മാണിക്ക് സ്ഥിരം ജോലിയിൽ ചെറുതായി മടുപ്പു തോന്നിയ സമയത്താണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാമെന്നു ചിന്തിച്ചത്.
Source link


