NATIIONAL

ഓടുന്നതിനിടെ പരുക്കേറ്റു, നടക്കാൻ ബുദ്ധിമുട്ടി ഗ്രൗണ്ട് വിട്ട് വൈഭവ് സൂര്യവംശി; സെഞ്ചറിക്കു പിന്നാലെ രാജസ്ഥാന് ‘ടെൻഷൻ’


ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ പകുതി മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ രാജസ്ഥാൻ റോയൽസിനെ സമ്മർദത്തിലാക്കി ഓപ്പണിങ് ബാറ്റർ വൈഭവ് സൂര്യവംശിക്കു പരുക്ക്. ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് വൈഭവ് പരുക്കേറ്റു ഗ്രൗണ്ട് വിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി വൈഭവ് സെഞ്ചറി നേടിയിരുന്നു. പിന്നാലെ ഫീൽഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു താരത്തിനു കാലിൽ വേദന അനുഭവപ്പെട്ടത്. ഉടൻ കൗമാരതാരത്തെ ഗ്രൗണ്ടിൽനിന്നു മാറ്റുകയായിരുന്നു. സൺറൈസേഴ്സ് ബാറ്റർ ഇഷാൻ കിഷന്റെ ഷോട്ട് തടയുന്നതിനായി ഓടുന്നതിനിടെയാണ് വൈഭവിന് കാലിൽ വേദനയുണ്ടായത്. നടക്കാൻ ബുദ്ധിമുട്ടിയ താരത്തെ ടീം ഫിസിയോ എത്തി ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയി.രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ്, 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അഞ്ചു വിക്കറ്റ് വിജയമാണ് ഒന്‍പതു പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടിയ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടേയും ഇന്നിങ്സുകളാണ് ഹൈദരാബാദിനു കരുത്തായത്. 


Source link

Back to top button