test del 5 copy of del 3

ഒലവക്കോട്–ചുണ്ണാമ്പുതറ റോഡ്: വാഹനങ്ങൾ കടക്കാത്ത ബൈപാസ്, വൺവേ തെറ്റിക്കുന്നവർക്കെതിരെ നടപടിയില്ല


പാലക്കാട് ∙ ഒലവക്കോട്–ചുണ്ണാമ്പുതറ റോഡിൽ റെയിൽവേ ഗേറ്റും പഴയ കൽപാത്തിപ്പുഴപ്പാലവും കഴിഞ്ഞാൽ ജൈനിമേട് ഇഎസ്ഐ ആശുപത്രി ഭാഗത്തേക്കുള്ള റോഡ് വൺവേ ആണെങ്കിലും ഇതു വാഹനയാത്രക്കാർ ഉപയോഗിക്കുന്നില്ല. വാഹനങ്ങൾ കടന്നു പോകുന്നത് പഴയ റോഡ് വഴി തന്നെ. റെയിൽവേ നിർമിച്ച പുതിയ റോഡ് യാത്രക്കാർ ഉപയോഗിക്കുന്നില്ല. ഇവിടെ വൺവേ എന്ന് വ്യക്തമാക്കുന്ന ബോർഡ് ഉണ്ടെങ്കിലും ഡ്രൈവർമാർ ഇതു പാലിക്കുന്നില്ല. വൺവേ തെറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഭാഗത്തും നിന്നുള്ള ഇടപെടലുകളുമില്ല. ഇതാണ് വൺവേ തെറ്റിച്ച് ഓടാൻ ഡ്രൈവർമാർക്ക് ധൈര്യം നൽകുന്നത്.


Source link

Back to top button