LATEST
‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; സജ്നയുമായുള്ള ദാമ്പത്യം തകർന്നതിൽ ഒളിയമ്പുമായി ഫിറോസ്

സജ്ന നൂറുമായുള്ള ദാമ്പത്യ ജീവിതം തകരാൻ കാരണം മുന്നാമതൊരാളുടെ ഇടപെടലാണെന്ന സൂചന നൽകി മുൻ ഭർത്താവും ബിഗ് ബോസ് താരവുമായ ഫിറോസ് ഖാൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫിറോസ് ഖാൻ ഇക്കാര്യം വ്യക്തമാക്കുന്നത്. എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സേഫ് സോണിലാണെന്നാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരുമെന്ന് ഫിറോസ് പറഞ്ഞു. ‘ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം. എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയമാവില്ല എന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്’- ഫിറോസ് പറഞ്ഞു.
Source link


