test del 4 copy of del 3
എച്ച്1 ബി വീസ: 3 വർഷത്തേക്ക് നിർത്തിവയ്ക്കും?; ഇനി 25,000 പേർക്ക് മാത്രം? | H-1B Visa

വാഷിങ്ടൻ∙ യുഎസ് പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്1 ബി വീസ പദ്ധതി മൂന്നു വർഷത്തേക്ക് നിർത്തിവച്ചേക്കും. ഇതടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. എച്ച്1ബി വീസ ദുരുപയോഗം തടയൽ നിയമം 2026 എന്ന പേരിലാണ് അരിസോണയിൽനിന്നുള്ള കോൺഗ്രസ് അംഗം എലി ക്രെയിൻ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് ഒപ്പുവച്ചിട്ടുണ്ട്. നിലവിലെ വീസ സമ്പ്രദായം പൂർണമായും പരിഷ്കരിക്കുകയാണ് ലക്ഷ്യം.ലോട്ടറി സമ്പ്രദായത്തിനു പകരം വേതന അധിഷ്ഠിത സെലക്‌ഷൻ സംവിധാനം സ്ഥാപിക്കുക, യോഗ്യതയുള്ള ഒരു യുഎസ് പൗരനായ തൊഴിലാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്നും പിരിച്ചുവിടലുകൾ നടത്തിയിട്ടില്ലെന്നും തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുക, ഒന്നിലധികം ജോലികൾ ചെയ്യുന്നതിൽനിന്ന് എച്ച്1 ബി വീസയിൽ എത്തിയ തൊഴിലാളികളെ തടയുക, തേർഡ് – പാർട്ടി സ്റ്റാഫിങ് ഏജൻസികൾ അവരെ നിയമിക്കുന്നത് നിരോധിക്കുക എന്നിവയുൾപ്പെടുന്ന മാറ്റങ്ങൾ ബിൽ ലക്ഷ്യമിടുന്നു.
Source link


