test del 3
എഐ തപ്പിയെടുക്കും 5 മിനിറ്റിൽ ‘സ്വപ്നജോലി’, വിഷമില്ലാത്ത പച്ചക്കറി വീട്ടിൽ വിളയിക്കാനും സ്റ്റാർട്ടപ്പ്, മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2 എപ്പിസോഡ് 5 നാളെ

‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീസ് ടു റിയാലിറ്റി സീസൺ 2’ലെ അഞ്ചാമത്തെ എപ്പിസോഡ് നാളെ വൈകിട്ട് ആറിന് മനോരമ ഓൺലൈനിൽ കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ‘സാപ്പി ഫൈൻഡ്’, ക്വിക്ക് ഫാർമിങ് രംഗത്തെ നൂതന ആശയവുമായി പ്രവർത്തിക്കുന്ന ‘ഹേയ് ഫാർമർ’ എന്നിവരാണ് മത്സരാർത്ഥികൾ. ഇവരിൽ ആർക്കാണ് നിക്ഷേപകരുടെ മനസു മാറ്റാനും കോടികളുടെ നിക്ഷേപം നേടാനും കഴിഞ്ഞത്. എന്തൊക്കെ ഘടകങ്ങളാണ് നിക്ഷേപകർ പരിഗണിച്ചത്. കാത്തിരിപ്പിന് മണിക്കൂറുകളുടെ ദൂരം മാത്രം.ഉള്ള ജോലി എഐ കൊണ്ടുപോയാലും പകരം മറ്റൊന്ന് കണ്ടെത്താൻ എഐ തന്നെ സഹായിക്കും. ഇത്തമരൊരു സേവനമാണ് ‘സാപ്പി ഫൈൻഡ്’ ഒരുക്കിയിരിക്കുന്നത്. സാപ്പി ഫൈൻഡിൻറെ എഐ ഏജൻറിന് വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചാൽ നിങ്ങളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് അനുയോജ്യമായ ജോലി കണ്ടെത്താൻ സഹായിക്കും. ദീപു സേവിയർ, കെ.എസ്. ജ്യോതിസ്. എന്നിവരാണ് കമ്പനിക്ക് പിന്നിൽ.എലവേറ്റിൻറെ ആദ്യം പുറത്തുവന്ന നാല് എപ്പിസോഡുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മഴവിൽ മനോരമ ടിവിയിലൂടെയും ലക്ഷക്കണക്കിന് പേർ വിഡിയോകൾ കണ്ടു. എലവേറ്റിൽ പങ്കെടുത്ത പല സംരംഭകർക്കും മികച്ച നിക്ഷേപവും ലഭിച്ചു. മറ്റു ചിലർക്ക് എലവേറ്റിന് ശേഷവും നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും തേടിയെത്തി.
Source link


