test del 1

ഉമ്മയുടെ വിയോഗമറിയാതെ മസ്നീൻ

പെരിന്തൽമണ്ണ: ആശുപത്രിക്കിടക്കയിൽ ഇടയ്ക്കിടെ ബോധം വരുമ്പോഴെല്ലാം മസ്നീൻ (11) ഉമ്മയും പാങ്ങ് ജി.യു.പി സ്‌കൂളിലെ അദ്ധ്യാപികയുമായ ഷക്കീലയെ ചോദിക്കും. തൊട്ടപ്പുറത്തെ മുറിയിലുണ്ടെന്ന് പറഞ്ഞ് ഡോക്ടർമാരും നഴ്സുമാരും ആശ്വസിപ്പിക്കും. ഉമ്മ മരിച്ചതറിയാതെ അപകടത്തിലേറ്റ പരിക്കുകളോടെ മസ്നീൻ (11) പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിൽ നിന്ന് ഇന്നലെ മസ്നീനിനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മൗലാന ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകടസ്ഥിതി തരണം ചെയ്ത മസ്നീൻ നിലവിൽ ഐ.സി.യുവിലാണ്. കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്.

അപകടത്തിൽ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടത് മസ്നീൻ മാത്രമാണ്.

ഒമ്പതാം വളവിലെ ഉണക്കമരത്തിൽ തട്ടി തങ്ങിനിന്ന മസ്നീനെ പിന്നാലെ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി മസ്നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.


Source link

Back to top button