test del 5 copy of del 3
ഇറാൻ ‘അടങ്ങി’; ഡീൽ ഉറപ്പിക്കാൻ ട്രംപ് പാക്കിസ്ഥാനിലേക്ക്, ഹോർമുസ് കടന്നത് ഇന്ത്യൻ കപ്പൽ, ഓഹരിക്കും എണ്ണയ്ക്കും മുന്നേറ്റം, സ്വർണം താഴേക്ക്

യുഎസ് മുന്നോട്ടുവച്ച നിബന്ധനകൾക്ക് മുന്നിൽ ഇറാൻ വഴങ്ങുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലും ലബനനും തമ്മിൽ 10-ദിവസത്തെ വെടിനിർത്തൽ ധാരണയായെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപ്, ഇറാനും ‘അടങ്ങുന്നു’വെന്ന് അഭിപ്രായപ്പെട്ടത്. വാഷിങ്ടണിൽ നടന്ന ഇസ്രയേൽ, ലബനൻ പ്രതിനിധികളുടെ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയായത്. ‘‘ഇരുകൂട്ടർക്കും സമാധാനം വേണം, അതുണ്ടാകുമെന്ന് ഞാനും കരുതുന്നു, ഉടൻതന്നെ’’ – ട്രംപ് പറഞ്ഞു. ഡീൽ ഉടൻ; പാക്കിസ്ഥാനിലേക്ക് ട്രംപും∙ യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.26% ഉയർന്നു. നാസ്ഡാക്കിന്റെ നേട്ടം 0.36%. ഇരു സൂചികകളുടെയും റെക്കോർഡ് ഉയരമാണിത്.
Source link


