test del 5 copy of del 3

പിറന്നു മണിക്കൂറുകൾക്കകം ഉപേക്ഷിച്ചു; നാലുനാൾ പിന്നിട്ട് കുട്ടിയാനയുടെ കാത്തിരിപ്പ്: അമ്മയെത്തുമോ?


അഗളി ∙ പിറന്നു മണിക്കൂറുകൾക്കകം അമ്മ ഉപേക്ഷിച്ചെങ്കിലും വനപാലകരുടെയും ആദിവാസികളുടെയും ഓമനയായി നാലുദിവസം മാത്രം പ്രായമായ കാട്ടാനക്കുട്ടി. അട്ടപ്പാടി അബ്ബന്നൂർ കാട്ടിൽ വിഷുത്തലേന്നു പിറന്ന ആനക്കുട്ടിയെ വനപാലകർ വിഷ്‌ണുവെന്നാണു വിളിക്കുന്നത്. ഇളനീരും ലാക്ടജനുമാണു ഭക്ഷണം. വിശന്നാൽ കരയും; വയർ നിറഞ്ഞാൽ ഉറങ്ങും.തുടർന്നു വനത്തിൽത്തന്നെ സുരക്ഷിതമായ താവളമൊരുക്കി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെ നിർദേശപ്രകാരമാണ് ഇളനീരും ലാക്ടജനും മരുന്നുകളും നൽകുന്നത്. അട്ടപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.സഫീറിന്റെ നേതൃത്വത്തിൽ വനപാലകരും പരിസരത്തെ ഉന്നതിയിലെ ആദിവാസികളുമാണ് ആനക്കുട്ടിയെ പരിചരിക്കുന്നത്.


Source link

Back to top button