test del 4 copy of del 3

‘ഇന്ന് വെടിയുണ്ടകൾ പായുന്നതു കാണാം’: വെടിവയ്പ്പിന് മുൻപ് പ്രസ് സെക്രട്ടറിയുടെ പരാമർശം, വൈറൽ


വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവയ്പ്പ് ഉണ്ടാകുന്നതിനു മുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ പരാമർശങ്ങൾ വൈറൽ. ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നതു കാണാം’ എന്നായിരുന്നു കരോലിൻ ഫോക്സ് ന്യൂസ് ചാനൽ പ്രതിനിധിയോട് തമാശയായി പറഞ്ഞത്. തൊട്ടുപിന്നാലെ വെടിവയ്പ്പ് നടന്നതോടെയാണ് പ്രതികരണം ശ്രദ്ധനേടിയത്. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ ട്രംപ് പങ്കെടുക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. വിരുന്നിനിടെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറി. എല്ലാവരോടും താഴെ കിടക്കാൻ നിർദേശിച്ചു. ട്രംപിനെ വേദിയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ സുരക്ഷാ ജീവനക്കാർ കീഴടക്കി. അക്രമത്തിന്റെ കാരണം വ്യക്തമല്ല.


Source link

Back to top button