test del 4 copy of del 3

ഇതുവരെ പിടികൂടിയത് മൂർഖനും പെരുമ്പാമ്പുമായി 500ലേറെ പാമ്പുകളെ; പാമ്പിനെ കണ്ടാൽ ആളുകൾ ആദ്യം വിളിക്കുക സന്ദീപിനെ


കോഴിക്കോട് ∙ ‘‘ഇന്നു ഞാൻ മൂന്നു പാമ്പുകളെയാണ് പിടിച്ചത്. ഇത്രയും വലിയ പാമ്പിനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.’’ പറയുന്നത് അത്തോളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സന്ദീപ്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂർഖനും അണലിയും ഉൾപ്പെടെ മുപ്പതിലേറെ പാമ്പുകളെയാണ് അത്തോളി പ്രദേശത്തുനിന്ന് ഇദ്ദേഹം പിടികൂടി വനം വകുപ്പിൽ ഏൽപിച്ചത്. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വിധം ചൂടു കൂടിയതോടെ നാട്ടിൽ പലയിടത്തും പാമ്പുശല്യവും പാമ്പുകടിയും കൂടിവരികയാണ്. പഞ്ചായത്ത് അംഗമായിരിക്കെ സ്വന്തം വാർഡിലെ ജനങ്ങളുടെ പാമ്പുഭീതിക്ക് പരിഹാരം കാണാൻ പാമ്പുപിടിത്തത്തിൽ പരിശീലനം നേടിയ ആളാണ്പലപ്പോഴും വനം വകുപ്പിൽ നിന്നു ജീവനക്കാർ മണിക്കൂറുകളോളം വൈകിയാണ് എത്താറുള്ളത്. ഇതിനുള്ളിൽ പാമ്പ് സ്ഥലം വിട്ടേക്കാം. ഇതുമൂലമാണ് പാമ്പുപിടിത്തത്തിൽ പരിശീലനം നേടാൻ സന്ദീപ് തീരുമാനിച്ചത്. വനംവകുപ്പിൽ ഓൺലൈനായി അപേക്ഷ നൽകി. താമരശ്ശേരി വനം വകുപ്പ് ഓഫിസിൽനിന്നാണ് പാമ്പുപിടിത്തത്തിൽ പരിശീലനം നേടി ലൈസൻസ് സ്വന്തമാക്കിയത്.


Source link

Back to top button