NATIIONAL

അപൂർവ രോഗം: മരണത്തോട് മല്ലിട്ട് അഫ്ഗാന്‍ മുന്‍ പേസര്‍, ഇന്ത്യയിലെത്തിച്ച് വിദഗ്ധ ചികിത്സ; വീസ കിട്ടാൻ ഇടപെട്ട് ജയ് ഷാ


ന്യൂഡൽഹി ∙ അപൂർവ രോഗം ബാധിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മുൻ പേസർ ഷാപുർ സദ്രാൻ ചികിത്സയില്‍. ഡല്‍ഹിയില്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ജനുവരി മുതൽ താരം ചികിത്സയിലാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അതുവഴി സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയായ ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് (എച്ച്എല്‍എച്ച്) പിടിപെട്ടാണ് 38 വയസ്സുകാരനായ ഷാപുർ സദ്രാൻ ജീവനുവേണ്ടി പോരാടുന്നത്. എന്നാല്‍ 20 ദിവസത്തിനുശേഷം വീണ്ടും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. പിന്നീട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രക്തത്തില്‍ അരുണ രക്താണുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിരോധശേഷി ദുർബലമായി. പിന്നാലെയാണ് അഫ്ഗാനിസ്ഥാനിലെ ഡോക്ടർമാർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകാൻ നിര്‍ദേശിച്ചത്. തുടര്‍ന്ന് ജനുവരി 18ന് ഷാപുർ ഇന്ത്യയിലെത്തുകയും ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച ഇടംകൈയ്യൻ മീഡിയം പേസ് ബോളറാണ് ഷാപുർ സദ്രാൻ. 2009ൽ നെതർലൻഡ്‌സിനെതിരെയായിരുന്നും അരങ്ങേറ്റം. 2009നും 2020 ഇടയിൽ 44 ഏകദിനങ്ങളും 36 ട്വന്റി20കളും ഉള്‍പ്പെടെ 80 രാജ്യാന്തര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനായി കളിച്ചിട്ടുണ്ട്. രണ്ടു ഫോർമാറ്റുകളിലുമായി 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജനുവരിയില്‍ ഷാപുർ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.


Source link

Back to top button