LATEST

സാമ്പത്തിക പ്രതിസന്ധിദൈനംദിന ബില്ലുകൾക്കും ട്രഷറിയിൽ നിയന്ത്രണം


തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തിൽ സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതിനെക്കാളും കടുത്തതോടെ ദൈനംദിന ബില്ലുകൾ മാറുന്നതിന് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ബില്ലുകൾ മാറാൻ 5 മുതൽ 7 ദിവസം വരെയെടുക്കും. പത്തു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെയാണിത്. ബില്ലുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും പണം നൽകുന്നത് മുകളിൽ നിന്നുള്ള നിർദ്ദേശത്തിനനുസരിച്ചാണ്.നിയന്ത്രണം കരാറുകാരെയും മറ്റ് സർക്കാർ സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തോടെ വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
എച്ച്.ആർ ക്ലെയിം ബില്ലുകൾ, ബാങ്കിൽ പോകുന്നതൊഴികെയുള്ള ട്രാൻസ്ഫർ ക്രെഡിറ്റ് ബില്ലുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സാധാരണ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാറുള്ള വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസ് ലഭിച്ച ബില്ലുകളും മുൻഗണന പാലിച്ച് രജിസ്റ്ററിൽ ചേർക്കണമെന്നാണ് നിർദ്ദേശം.


Source link

Related Articles

Back to top button