LATEST

ഡി.പി.ആർ പുതുക്കാൻ നിർദ്ദേശം: സിൽവർ ലൈൻ ബ്രോഡ്ഗേജിൽ തന്നെ വേണമെന്ന് റെയിൽവേ


തിരുവനന്തപുരം: സിൽവർലൈൻ കേന്ദ്രം പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നതിന്റെ സൂചനയായി ഡി.പി.ആർ പുതുക്കാൻ റെയിൽവേയുടെ നിർദേശം. തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി ബ്രോഡ്ഗേജിൽ വേണമെന്ന നിലപാട് ആവർത്തിച്ചാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. അഹമ്മദാബാദിലെ സർക്കേജ് – ധൊലേറ സെമി-ഹൈസ്പീഡ് ബ്രോഡ് ഗേജിലാണെന്നും പശ്ചിമ റെയിൽവെയുമായി ചർച്ച നടത്തി സമാനമായ രീതിയിൽ ഡി.പി.ആർ പുതുക്കാനും റെയിൽവേ ബോർഡ് ഡയറക്ടർ എഫ്.എ അഹമ്മദ് കെ-റെയിൽ എം.ഡിക്ക് കത്ത് നൽകി. അഹമ്മദാബാദിലെ പാതയിലൂടെ പാസഞ്ചർ, കാർഗോ ട്രെയിനുകളോടിക്കാനാവും. ലോകത്തെ ആദ്യ സെമി-ഹൈസ്പീഡ് ബ്രോഡ്ഗേജ് പാതയായിരിക്കും ഇത്.ബ്രോഡ്ഗേജിൽ പരമാവധി വേഗത 160കിലോമീറ്ററാണ്. സിൽവർലൈനിന്റെ പരമാവധി വേഗം 200കിലോമീറ്ററാണ്. തിരുവനന്തപുരം-കാസർകോട് 530കി.മി ദൂരം നാല് മണിക്കൂറിനകം എത്താനാവും. സ്റ്റാൻഡേർഡ് ഗേജിൽ 350കിലോമീറ്ററിലേറെ വേഗതയിൽ ട്രെയിനോടിക്കാം. സ്റ്റാൻഡേർഡ് ഗേജിന്റെ വീതി 1435 മില്ലീമീറ്ററും ബ്രോഡ്ഗേജിന്റേത് 1676മില്ലീമീറ്ററുമാണ്. ബ്രോഡ്ഗേജിനായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടി വരും. കണ്ടെയ്നറുകളിൽ ചരക്കുനീക്കത്തിനുള്ള റോ-റോ സംവിധാനം സിൽവർലൈനിലുണ്ട്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കാസർകോട് സ്റ്റേഷനുകളിൽ സിൽവർലൈനിന് റെയിൽവേയുമായി കണക്ഷനുണ്ടെന്നും കെ-റെയിൽ ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Back to top button