LATEST
കശുഅണ്ടി അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി വിചാരണാനുമതി നിഷേധിച്ച ഉത്തരവ് കോടതി റദ്ദാക്കി

സി.ബി.ഐക്കെതിരായ നടപടി കോടതിഅലക്ഷ്യം
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകണം കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ സമർപ്പിച്ച വിചാരണാനുമതി അപേക്ഷ നിഷേധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കോടതിനിർദ്ദേശം മറികടന്ന് അപേക്ഷതള്ളിയ നടപടി പ്രഥമദൃഷ്ട്യാ കോടതിഅലക്ഷ്യമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മേയ് 18ന് രാവിലെ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു.
Source link


