LATEST
കവടിയാർ കൊട്ടാരത്തിലെ കവർച്ചസി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണക്കേസിൽ സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കാൻ പൊലീസ് തീരുമാനം. കൊട്ടാരത്തിലും ഗേറ്റിലും സ്ഥാപിച്ചിട്ടുള്ളവയ്ക്കു പുറമെ സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടിവി ക്യാമറകളും പരിശോധിക്കും. കഴിഞ്ഞ ദിവസം കൊട്ടാരത്തിൽ നടത്തിയ പരിശോധനയിലും തെളിവ് ലഭിക്കാതെ വന്നതോടെയാണിത്. കൊട്ടാരത്തിന് സമീപത്തെ കടകളിലെ ക്യാമറാ ദൃശ്യങ്ങൾ ഇന്നു പരിശോധിച്ചേക്കും.അതേസമയം, മോഷണം നടന്ന് നാലുമാസം പിന്നിട്ടതിനാൽ സി.സി ടിവി ദൃശ്യങ്ങൾ ലഭിക്കുമോയെന്നതിൽ സംശയമുണ്ട്. മോഷണം നടന്ന ദിവസവും സമയവും കൃത്യമായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ജീവനക്കാരുടേയും സന്ദർശകരുടേയും മൊബൈൽ ഫോൺ രേഖകളാണ് പരിശോധിക്കുക. ഇവരുടെ മൊബൈൽ ലൊക്കേഷനുകളും പരിശോധിക്കും.
Source link



