LATEST

 ബി.ജെ.പി-ആർ.എസ്.എസ് വോട്ടുകിട്ടുമെന്ന പ്രസ്‌താവന:….. ജി. സുധാകരനെതിരെ ആയുധമാക്കാൻ സി.പി.എം


ആലപ്പുഴ: ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരുൾപ്പെടെ തനിക്ക് വോട്ടിടുമെന്ന പ്രസ്‌താവന ജി. സുധാകരനെതിരെ സി.പി.എം ആയുധമാക്കും. സുധാകരന് വർഗീയസംഘടനകളുമായി ചങ്ങാത്തമുണ്ടെന്ന് പ്രചരിപ്പിക്കാനാണ് നീക്കം. അമ്പലപ്പുഴയിലെ വിജയം അഭിമാന പ്രശ്‌നമാണെന്നും വിട്ടുവീഴ്‌ച പാടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും അമ്പലപ്പുഴ മണ്ഡലം കമ്മിറ്രി യോഗത്തിലും നിർദ്ദേശിച്ചു.സി.പി.എം വിട്ട് ജനകീയ സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരൻ മുഖ്യമന്ത്രിക്കും നേതാക്കൾക്കുമെതിരെ ആരോപണം ശക്തമാക്കിയതോടെയാണ് പ്രത്യാക്രമണത്തിന് സി.പി.എം തീരുമാനിച്ചത്. മണ്ഡലത്തിൽ സുധാകരൻ ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കുമെന്ന ബോദ്ധ്യവും പ്രത്യാക്രമണത്തിന്റെ മൂർച്ചകൂട്ടി.കൃഷ്ണപിള്ള സ്‌മാരകം തകർത്ത സംഭവത്തിലും നേതാക്കൾക്കുമെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും സി.പി.എം വിശദീകരിക്കും. ഏപ്രിൽ ഒന്നിന് അമ്പലപ്പുഴയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിലും സുധാകരനെതിരെ വിമർശനമുണ്ടാകും. സുധാകരൻ എഫക്ട് ബാധിക്കാതിരിക്കാൻ സമീപ മണ്ഡലങ്ങളിലും നിലപാട് വിശദമാക്കും. ജി. സുധാകരൻ വിഷയത്തിൽ നിലപാട് ബോദ്ധ്യപ്പെടുത്താൻ ഭവന സന്ദർശനത്തിലുൾപ്പെടെ ശ്രദ്ധിക്കണമെന്നും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.


Source link

Back to top button