LATEST

 പ്രകാശം നഷ്ടപ്പെട്ട് കമലിന്റെ ടോർച്ച്!മക്കൾ നീതി മയ്യം പിൻവാങ്ങിയത് തിരിച്ചടി?


ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കമലഹാസന്റെ മക്കൾ നീതി മയ്യം മത്സരിക്കാതെ പിൻവാങ്ങിയത് ദേശീയ തലത്തിൽ വരെ ചർച്ചയായി. സൂര്യൻ ഉദിച്ചപ്പോൾ കമലിന്റെ ടോർച്ചിന്റെ പ്രകാശം നഷ്ടപ്പെട്ടോ എന്ന രീതിയിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്. ഉദയസൂര്യൻ ഡി.എം.കെയുടെയും ടോർച്ച് മക്കൾ നീതി മയ്യത്തിന്റെയും ചിഹ്നങ്ങളാണ്.രാജ്യസഭാ സീറ്റ് കമലഹാസന് ലഭിച്ചു. എന്നാൽ നിയമസഭാ സീറ്റ് വിഭജന ചർച്ച വന്നപ്പോൾ കമൽ പാർട്ടിക്ക് ആറു സീറ്റുകളെങ്കിലും വേണമെന്ന് കമൽ ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ രണ്ടു സീറ്റുകൾ മാത്രമെ നൽകാനാകൂ എന്നും അതും ഡി.എം.കെ ചിഹ്നമായ ഉദയസൂര്യൻ അടയാളത്തിൽ മത്സരിക്കണമെന്നും സ്റ്രാലിൻ. സാധിക്കില്ലെന്ന് പറഞ്ഞ കമൽ കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നമായ ടോർച്ചിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. മൂന്നു വട്ടം ചർച്ച നടന്നുവെങ്കിലും സ്റ്റാലിൻ ചെവികൊണ്ടില്ല.’കമലിന്റെ ത്യാഗം’


Source link

Related Articles

Back to top button