test del 5 copy of del 3
‘ഹൽവ കിട്ടിയില്ല’: പരിഭവമറിയിച്ച് ജെൻ സീ; വിഡിയോ ഷെയർ ചെയ്താൽ ആദ്യത്തെ 1000 പേർക്കു ഹൽവ എന്ന് വാഗ്ദാനം

തിരുവനന്തപുരം ∙ വാക്കു നൽകിയതനുസരിച്ചു ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി സോഷ്യൽ മീഡിയയിൽ ജെൻ സീ വോട്ടർമാരുടെ പരാതി പ്രളയം. ആദ്യമായി വോട്ടു ചെയ്യുന്ന ജെൻ സീ വോട്ടർമാർക്ക് ഹൽവ നൽകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനമാണ് കാരണം.ഹൽവ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ബൂത്തുകളിൽ ആദ്യമെത്തുന്ന 200 പേർക്കു മാത്രമാണു നൽകാൻ തീരുമാനിച്ചിരുന്നതെന്നും ഇതനുസരിച്ചു വിതരണം നടത്തിയെന്നും വിഡിയോയിൽ പറയുന്നു. ഹൽവയില്ലെങ്കിലെന്താ വോട്ടു വൈബായില്ലേ എന്ന അദ്ദേഹത്തിന്റെ കമന്റുമുണ്ട് വിഡിയോയിൽ. ഹൽവ കിട്ടിയില്ലെങ്കിൽ ഇൗ ഇൻസ്റ്റ വിഡിയോ ഷെയർ ചെയ്താൽ ആദ്യത്തെ 1000 പേർക്കു ഹൽവ നൽകുമെന്ന പുതിയ വാഗ്ദാനവുമുണ്ട്.
Source link


