test del 3

‘ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജകേന്ദ്രങ്ങൾ ആക്രമിക്കും’: കടുപ്പിച്ച് ട്രംപ്


ദുബായ് ∙ ഹോർമുസ് കടലിടുക്ക് തുറക്കാൻ കരാറുണ്ടാക്കുന്നില്ലെങ്കിൽ ഇറാനിലെ എണ്ണപ്പാടങ്ങളും വൈദ്യുതിനിലയങ്ങളുമടക്കം ഊർജകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ഭീഷണി വീണ്ടും ഉയർത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി നേരിട്ടും മധ്യസ്ഥർ വഴിയും ചർച്ച തുടരുകയാണെന്നു പറഞ്ഞ ട്രംപ്, ഇറാനിൽ ഭരണമാറ്റം എന്ന ലക്ഷ്യം യുഎസ് നേടിയെന്നും അവിടത്തെ പുതിയ നേതൃത്വം വളരെ പ്രായോഗികമതികളാണെന്നും കൂട്ടിച്ചേർത്തു. ഹോർമുസ് തുറക്കാൻ ഇറാനു ട്രംപ് നൽകിയ അന്ത്യശാസനത്തിന്റെ കാലാവധി തീരുന്നത് ഏപ്രിൽ ആറിനാണ്. ഇതേസമയം, ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിക്കാൻ യുഎസ് സേന ഇറങ്ങുമെന്ന ആശങ്കയ്ക്കിടെ, കൂടുതൽ യുഎസ് സൈനികർ പശ്ചിമേഷ്യയിലേക്ക് എത്തി. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിൽ പടിഞ്ഞാറൻ ഇറാനിൽ 140 വട്ടം ബോംബിട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു. മിസൈൽ ആക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ ഹൈഫ നഗരത്തിലെ ബസാൻ എണ്ണ റിഫൈനറിയിൽ തീപിടിത്തമുണ്ടായി. ഇറാനു പുറമേ ഹൂതികളുടെ രണ്ടാംവട്ട ആക്രമണവും ഇന്നലെ ഇസ്രയേലിനുനേരെയുണ്ടായി.


Source link

Back to top button