NATIIONAL

ഹോർമുസ് കടലിടുക്ക് കടന്നു എൽ.പി.ജിയുമായി ഒരു കപ്പൽ നാളെയെത്തും


 ഇന്ത്യയിൽ മറ്റൊന്ന് എത്തുന്നത് വെള്ളിയാഴ്‌ചന്യൂഡൽഹി: എൽ.പി.ജി വഹിച്ച പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നതായും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 45,000 മെട്രിക് ടൺ എൽ.പി.ജി വഹിക്കുന്ന പൈൻ ഗ്യാസ് മാർച്ച് 27 ന് രാവിലെ ന്യൂ മാംഗ്ലൂർ തുറമുഖത്തും 47,600 മെട്രിക് ടൺ എൽ.പി.ജിയുമായി ജഗ് വസന്ത് നാളെ ഗുജറാത്തിലെ കണ്ട്ല തുറമുഖത്തും നങ്കൂരമിടും. ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയോടെ കപ്പലുകൾ നീങ്ങുന്ന ദൃശ്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടിരുന്നു. പൈൻ ഗ്യാസിൽ 33ഉം ജഗ്‌വസന്തിൽ 27ഉം ഇന്ത്യൻ നാവികരുണ്ട്. നിലവിൽ ഇന്ത്യൻ പതാകയുള്ള 20 കപ്പലുകളും 540 ഇന്ത്യൻ നാവികരും പേർഷ്യൻ ഗൾഫിലുണ്ടെന്ന് ഷിപ്പിംഗ് സെക്രട്ടറി രാജേഷ് സിൻഹ അറിയിച്ചു. ഈ കപ്പലുകളും വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്നാണ് സൂചന.എൽ.പി.ജിക്കായി


Source link

Related Articles

Back to top button