test del 3
ഹോർമുസ് കടലിടുക്കിൽ യുഎസ് നിരീക്ഷണ ഡ്രോൺ കാണാതായി: ദുരൂഹത

ഹോർമുസ് കടലിടുക്കിന് മുകളിൽ നിരീക്ഷണ പറക്കൽ നടത്തിക്കൊണ്ടിരുന്ന യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോൺ എംക്യു 4സി(MQ 4C) ട്രൈറ്റൺ കാണാതായി. ഏകദേശം 200 മില്യൻ ഡോളർ (ഏകദേശം 1,600 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ ഡ്രോൺ, അടിയന്തര സിഗ്നൽ നൽകിയതിന് പിന്നാലെയാണ് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്. അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തി രണ്ടുദിവസം മാത്രം പിന്നിടുമ്പോഴുണ്ടായ ഈ സംഭവം മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ഉയർത്തുകയാണ്.ഫ്ലൈറ്റ്റാഡാർ 24 പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പതിവ് നിരീക്ഷണ ദൗത്യത്തിലായിരുന്ന ഡ്രോൺ ബഹ്റൈന് വടക്കുഭാഗത്തുവച്ചാണ് അപകട സൂചന നൽകിയത്. വിമാനം തകരാറിലാകുമ്പോഴോ അപകടത്തിൽപ്പെടുമ്പോഴോ നൽകുന്ന ‘കോഡ് 7700’ ജനറൽ എമർജൻസി സിഗ്നൽ ആണ് ഡ്രോൺ കൈമാറിയത്. 52,000 അടി ഉയരത്തിൽ പറന്നിരുന്ന ഡ്രോൺ മിനിറ്റുകൾക്കുള്ളിൽ 12,750 അടിയിലേക്ക് താഴ്ന്നു. ഉയരം കുറയുന്നതിന് തൊട്ടുമുൻപ് ഡ്രോൺ ഇറാനിയൻ വ്യോമാതിർത്തി ലക്ഷ്യമാക്കി നേരിയ രീതിയിൽ ഗതിമാറിയതായും ട്രാക്കിങ് ഡേറ്റ സൂചിപ്പിക്കുന്നു.∙ MQ-4C ട്രൈറ്റൺ
Source link

