test del 5 copy of del 3

ഹോർമുസും എണ്ണയും പിടിച്ചെടുക്കുമെന്ന് ട്രംപ്; കടുപ്പിച്ച് ഇസ്രയേലും, ഒന്നിച്ച് ‘നിരീക്ഷിക്കാൻ’ ഇറാനും ഒമാനും, വിപണിക്ക് ‘സമാധാന’ വാരാന്ത്യം


യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ നൽകിയശേഷം മലക്കംമറിഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിലപാടുകൾ, ആഗോള സമ്പദ്മേഖലയ്ക്കുമേൽ വിതയ്ക്കുന്നത് കൂടുതൽ ഭീതി. യുഎസും ഇസ്രയേലും ഇറാനുമേൽ ആക്രമണവും ഭീഷണികളും കടുപ്പിക്കുന്നതും ഇറാൻ പ്രത്യാക്രമണം രൂക്ഷമാക്കിയതും തിരിച്ചടിയാകുന്നു. ഇറാന്റെ 70% സ്റ്റീൽ നിർമാണശേഷിയും ഇസ്രയേൽ ആക്രമിച്ച് നശിപ്പിച്ചെന്നും ഇറാന്റെ ആയുധ നിർമാണത്തിന് ഇതു തിരിച്ചടിയാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.കിട്ടാക്കനിയാകാൻ എണ്ണ, വില കത്തുംഹോർമുസ് കടക്കാനാവാതെ കപ്പലുകൾ കുടുങ്ങിയതോടെ ‘എണ്ണ ക്ഷാമ’ത്തിലേക്ക് പതിച്ച രാജ്യങ്ങളിലൊന്നാണ് യുകെയും. ഈ സാഹചര്യത്തിലും ഹോർമുസിൽ പിന്തുണ നൽകാൻ തയാറാകാത്ത യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് കഴിഞ്ഞദിവസവും രംഗത്തുവന്നിരുന്നു.


Source link

Back to top button