test del 5 copy of del 3
ഹോർമുസിന് പിന്നാലെ ചബഹാർ; ഇളവ് വേണമെന്ന് യുഎസിനോട് ഇന്ത്യ, അനുവദിച്ചാൽ ‘ഇരട്ടി മധുരം’

ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ ഇപ്പോൾ ഏറ്റവുമധികം കടത്തിവിടുന്നത് ഇന്ത്യൻ കപ്പലുകളെ; ഇറാനുമായുള്ള ഇന്ത്യയുടെ സൗഹൃദം അതിന് വഴിയുമൊരുക്കി. ഇപ്പോഴിതാ, ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമായ ചബഹാറിന് യുഎസ് ബാധകമാക്കിയ ഉപരോധത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ വീണ്ടും ട്രംപ് ഭരണകൂടത്തെ സമീപിച്ചു. ആവശ്യം യുഎസ് അംഗീകരിച്ചാൽ ഇന്ത്യയ്ക്കത് ‘ഇരട്ടി മധുരമാകും’.തുടർന്ന്, ഇന്ത്യയുടെ ആവശ്യപ്രകാരം 6 മാസത്തേക്ക് ട്രംപ് ഭരണകൂടം ഇളവ് അനുവദിച്ചു. ഇതിന്റെ സമയപരിധി തീരാനിരിക്കേയാണ്, ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. 2024 മുതൽ ചബഹാർ പോർട്ടിന്റെ നിയന്ത്രണച്ചുമതല നിർവഹിക്കുന്നത് ‘ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ്’ (ഐപിജിഎൽ) ആണ്. 10 വർഷത്തേക്കാണ് കരാർ. ചബഹാറിന്റെ വികസനത്തിനായി ഇന്ത്യ ശതകോടികളുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്.റഷ്യയിൽ നിന്ന് ഇറാനിലേക്ക് നീളുന്ന റെയിൽ ചരക്കുനീക്കപ്പാതയെ ചബഹാറുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചനകൾ. അതു യാഥാർഥ്യമായാൽ ചബഹാറിൽ നിന്ന് മധ്യ ഏഷ്യൻ രാജ്യങ്ങൾ വഴി റഷ്യയിലേക്കും തുടർന്ന് യൂറോപ്പിലേക്കും ചരക്കുനീക്കം ഏറെ എളുപ്പത്തിൽ നടത്താനും ഇന്ത്യയ്ക്ക് കഴിയും.
Source link


