test del 3
ഹോര്‍മുസിൽ ഇറാന്റെ ‘വമ്പൻ ഇളവ്’, എണ്ണ കൊണ്ടുപോകാൻ അയൽ രാജ്യത്തിന് അനുമതി, ഇന്ത്യയ്ക്ക് നേട്ടമായേക്കും, ‘ശത്രുവിന്’ വിലക്ക് തുടരും

പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ‘ഇളവ്’. ‘സഹോദര രാഷ്ട്ര’മായ ഇറാഖിന് ഹോർമുസിലൂടെ ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ അനുമതി നൽകിയെന്ന് ഇറാൻ. ഇതിനുപിന്നാലെ പതിവായി ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളോട് 24 മണിക്കൂറിനുള്ളിൽ ഓർഡർ നൽകാൻ ഇറാഖ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹോർമുസ് വഴി ഒരു ദശലക്ഷം ബാരലുമായി ഇറാഖിന്റെ കപ്പൽ കടന്നു പോയതായും മാരിടൈം ഇന്റലിജന്‍സ് ഏജൻസിയായ കെപ്ലറിന്റെ ഡേറ്റ.യുദ്ധം രാജ്യാന്തര തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ, ഇറാഖിന് ഇളവ് ലഭിച്ചത് പോസിറ്റീവായ നീക്കമാണെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ഇത് വിപണിയിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ എത്താൻ സഹായിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇറാഖ്. 2018 മുതൽ 2022 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണയിറക്കുമതി ചെയ്ത രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇറാഖ്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ഡിസ്ക്കൗണ്ട് നിരക്കിൽ റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാൻ തുടങ്ങിയതോടെ ഇന്ത്യ ട്രാക്ക് മാറ്റി. 2025 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം 35 ശതമാനം ക്രൂഡ് ഓയിലും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങിയത്. അതിനിടെ, രാജ്യാന്തര സമുദ്ര വ്യാപാരത്തിൽ അതിനിർണായകമായ ഹോർമുസ് കടലിടുക്ക് ഒരിക്കലും പഴയതു പോലെയാകില്ലെന്ന് ആവർത്തിച്ച് ഇറാൻ. ഹോർമുസിൽ വലിയ മാറ്റങ്ങളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നതെന്ന് ഇറാൻ നാവികസേന പറഞ്ഞു. ഇതുവഴിയുള്ള കപ്പൽ ഗതാഗതം പഴയതു പോലെയാകില്ല, പ്രത്യേകിച്ച് യുഎസിനും ഇസ്രയേലിനും. നിർണായകമായ സമുദ്ര പാതയിൽ വിദേശ ആധിപത്യം അവസാനിക്കും. പുതിയ നിയമങ്ങൾ കൊണ്ടുവരും. ഇതിനായുള്ള സുരക്ഷ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
Source link


