NATIIONAL
‘ഹോട്ടൽ സ്റ്റാഫിനോട് സഞ്ജു പറഞ്ഞതെന്ത്?’: കൗതുകമുണർത്തി ദൃശ്യം; പിന്നാലെ മലയാളത്തിലും വിഡിയോ: ‘എല്ലാവരും മഞ്ഞ ഇടുക’

ചെന്നൈ ∙ ഐപിഎൽ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചാണ് സീസൺ തുടങ്ങിയത്. സൂപ്പർ താരം വിരാട് കോലി അർധസെഞ്ചറി കൂടി നേടിയതോടെ ആരാധകർക്ക് ഇരട്ടി സന്തോഷം. എങ്കിലും മലയാളികൾ കാത്തിരിക്കുന്നത് സഞ്ജു സാംസൺ കളത്തിലിറങ്ങുന്നതിനു വേണ്ടിയാണ്. ചെന്നൈ സൂപ്പർ കിങ്സിൽ സഞ്ജുവിന്റെ അരങ്ങേറ്റം തിങ്കളാഴ്ചയാണ്. അഞ്ച് വർഷക്കാലം താൻ നായകനായിരുന്ന രാജസ്ഥാൽ റോയൽസിനെതിരെ തന്നെയാണ് മഞ്ഞജഴ്സിയിൽ സഞ്ജുവിന്റെ കന്നിമത്സരമെന്ന പ്രത്യേകയുമുണ്ട്.ചെന്നൈയിലെ ഹോട്ടലിൽനിന്നു ടീം ബസിലേക്ക് കയറുമ്പോൾ, ഹോട്ടൽ ജീവനക്കാരന് സഞ്ജു ഹാൻഡ്ഷേക്ക് നൽകുന്നത് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റി. മറ്റു താരങ്ങളെല്ലാം വേഗം ബസിലേക്ക് കയറുമ്പോൾ സഞ്ജു മാത്രം അരികിൽനിന്നിരുന്ന ഹോട്ടൽ സ്റ്റാഫിനു കൈ നൽകുകയായിരുന്നു. ഇവർ തമ്മിൽ എന്തോ സംസാരിക്കുന്നുമുണ്ട്. ഇക്കാര്യം എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ ചിലർ കമന്റ് ചെയ്തു. ബസിൽ കയറുന്നതിനു മുൻപ്, സഞ്ജു ആരാധകർക്കു നേരെ കൈവീശി കാണിക്കുന്നുമുണ്ട്.ധോണിക്കു പരുക്കേറ്റതോടെ സഞ്ജു സാംസൺ ചെന്നൈ ടീമിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. പരിശീലനത്തിനിടെ കാലിനു പരുക്കേറ്റ ധോണിക്ക് സീസണിലെ ആദ്യ 2 ആഴ്ചകൾ നഷ്ടമാകുമെന്നാണ് ചെന്നൈ ടീം ഇന്നലെ അറിയിച്ചത്. എന്നാൽ എപ്രിൽ അവസാനത്തോടെ മാത്രമേ താരം കളത്തിലേക്ക് തിരിച്ചുവരൂ എന്നാണ് ഏറ്റവും പുതിയ വിവരം. നാൽപത്തിനാലുകാരൻ ധോണി ഈ സീസണോടെ ഐപിഎലിനോട് വിടപറയുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചെന്നൈ ആരാധകരെ നിരാശരാക്കി പരുക്കിന്റെ വാർത്ത പുറത്തുവന്നത്.
Source link


