LATEST
ഹോട്ടലുകളിൽ ‘ഗ്യാസ് സർ ചാർജ്’ പാടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പാചകവാതക ക്ഷാമത്തിന്റെ പേരിൽ റെസ്റ്റോറന്റുകളും ഹോട്ടലുകളും അധിക ‘ഗ്യാസ് ചാർജ്’ എന്ന പേരിൽ അധിക തുക ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്രസർക്കാർ. മെനുവിൽ സൂചിപ്പിച്ചിരിക്കുന്ന വിലയ്ക്ക് പുറമേ ഇങ്ങനെ നിരക്ക് ഈടാക്കുന്നവർക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്കോ ജില്ലാ ഭരണകൂടത്തിനോ പരാതി നൽകാമെന്നും അറിയിച്ചു.
Source link


