CINEMA

ഹൈദരാബാദിൽ പുനർജ്ജനിച്ച് കാശി, വാരാണാസിക്ക് ബ്രഹ്മാണ്ഡ സെറ്റ്


ബാ​ഹു​ബ​ലി​ക്കും​ ​ആ​ർ.​ആ​ർ.​ ​ആ​റി​നു​ശേ​ഷം​ ​എ​സ്.​എ​സ്.​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വാ​രാ​ണ​സി​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​വേ​ണ്ടി​ ​ഹൈ​ദ​ര​ബാ​ദി​ൽ​ ​’​വാ​രാ​ണ​സി​”​ ​ന​ഗ​ര​ത്തി​ന്റെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​സെ​റ്റ് .​ ​ഏ​ക​ദേ​ശം​ 700​ ​അ​ടി​ ​നീ​ള​ത്തി​ലും​ 400 ​അ​ടി​ ​വീ​തി​യ​യി​ലും​ ​ആ​ണ് ​കൂറ്രൻ സെ​റ്റ്.​ ​
യ​ഥാ​ർ​ത്ഥ​ ​ന​ഗ​ര​ത്തി​ന്റെ​ 70​ശ​ത​മാ​ന​മാ​ണ് ​പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​വാ​രാ​ണ​സി​യി​ലെ​ ​വീ​ഥി​യും​ ​വി​ശ്വ​നാ​ഥ​ ​ക്ഷേ​ത്ര​വും​ ​ഘാ​ട്ടു​ക​ളും​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​വ​ലി​യ​ ​സെ​റ്റി​ൽ​ ​പു​നഃ​സൃ​ഷ്ടി​ച്ച​ത് ​ക​ണ്ട് ​പ​ല​രും​ ​അ​മ്പ​ര​ന്നു.​ 48​കോ​ടി​ ​രൂ​പ​ ​ചി​ല​വ​ഴി​ച്ചാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​മി​ക​ച്ച​ ​ക​ലാ​സം​വി​ധാ​ക​രി​ൽ​ ​ഒ​രാ​ളാ​യ​ ​സാ​ബു​ ​സി​റി​ൾ​ ​വാ​രാ​ണ​സി​ ​പു​ന​സൃ​ഷ്ടി​ച്ച​ത്.​ ​
രാ​ജ​മാ​ലി​യു​ടെ​ ​സ്വ​പ്ന​ ​പ​ദ്ധ​തി​യാ​യ​ ​വാ​രാ​ണ​സി​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​പ​ഴ​ക്ക​മേ​റി​യ​തും​ ​തി​ര​ക്ക​റി​യ​തു​മാ​യ​ ​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​കാ​ശി​യി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ക​ ​അ​സാ​ധ്യ​മാ​ണ് .​മ​ഹേ​ഷ് ​ബാ​ബു,​​​ ​പ്രി​യ​ങ്ക​ ​ചോ​പ്ര,​​​ ​പൃ​ഥ്വി​രാ​ജ് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​വാ​രാ​ണ​സി​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ഏ​പ്രി​ൽ​ 27​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​മ​ഹേ​ഷ് ​ബാ​ബു​ ​ആ​ദ്യ​മാ​യി​ ​പു​രാ​ണ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​കൂടി ആ​ണ് .​രു​ദ്ര​ ​എ​ന്ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
മ​ന്ദാ​കി​നി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പ്രി​യ​ങ്ക​ ​ചോ​പ്ര​യും​ ​കും​ഭ​ ​എ​ന്ന​ ​പ്ര​തി​നാ​യ​ക​നാ​യി​ ​പൃ​ഥ്വി​രാ​ജും​ ​എ​ത്തു​ന്നു.​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​സി​നി​മ​ ​എ​ന്ന​ ​ഖ്യാ​തി​ ​നേ​ടി​യ​ ​വാ​രാ​ണ​സി​ 1300​ ​കോ​ടി​ ​ബ​ഡ്ജ​റ്റി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ശ്രീ​ദു​ർ​ഗ്ഗ​ ​ആ​ർ​ട്സ് ,​​​ ​ഷോ​വി​ങ് ​ബി​സി​ന​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​കെ.​എ​ൽ.​ ​നാ​രാ​യ​ണ,​​​ ​എ​സ്.​എ​സ് ​കാ​ർ​ത്തി​കേ​യ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​
​ ​വാ​രാ​ണ​സി​യു​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​എം.​എം.​ ​കീ​ര​വാ​ണി​ ​ആ​ണ് .​ ​എ​സ്.​എ​സ്.​ ​രാ​ജ​മൗ​ലി​യു​ടെ​ ​പി​താ​വ് ​വി.​ ​വി​ജ​യേ​ന്ദ്ര​ ​പ്ര​സാ​ദ് ​ആ​ണ് ​തി​ര​ക്ക​ഥ.


Source link

Back to top button