test del 3
ഹല്ലാ, ഹൽവ എവിടെ? ഹൽവ നൽകിയത് 3 ബൂത്തുകളിൽ; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

കാവുംമന്ദം∙ ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു കന്നി വോട്ടർ. കാവുംമന്ദം 142ാം ബൂത്തിൽ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹൽവ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ ഇല്ലെന്ന മറുപടി യുവാവിനെ ചൊടിപ്പിച്ചു. തുടർന്ന് വെബ്സൈറ്റിൽ കയറി തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസ് നമ്പർ എടുത്ത് പരാതി ഫോണിൽ വിളിച്ചു പറയുകയായിരുന്നു. തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നത് എന്ന മറുപടി ലഭിച്ചെങ്കിലും തൃപ്തനായില്ല.കൽപറ്റ ∙ ആകെ 715 ബൂത്തുള്ള വയനാട്ടിൽ കന്നിവോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിയത് 200 കഷണം ഹൽവ മാത്രം. എല്ലാ കന്നിവോട്ടർമാർക്കും നൽകാൻ ഇതു തികയില്ലെന്നതിനാൽ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിൽ വീതം നൽകി. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഏറ്റവുമധികം കന്നിവോട്ടർമാരുള്ള ബൂത്തുകൾ തിരഞ്ഞെടുത്താണു ഹൽവ കൊടുത്തത്.
Source link

