test del 1
സൗന്ദര്യ മത്സരത്തിനിടെ പല്ലിളകി വീണു, യുവതി ചെയ്തതുകണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ബാങ്കോക്ക്: സൗന്ദര്യ മത്സരത്തിനിടെ മത്സരാർത്ഥിയുടെ പല്ലിളകിപ്പോയി. ഒന്നുഞെട്ടിയെങ്കിലും കയ്യടിച്ച് പ്രേക്ഷകർ. മിസ് ഗ്രാൻഡ് തായ്ലൻഡ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പല്ലിന്റെ സൗന്ദര്യം കൂട്ടാനും ഉപരിതലത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന പല്ലിന്റെ ആകൃതിയിലുള്ള പാളിയായ ഡെന്റൽ വെനീർ ആണ് ഇളകിവീണത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വൈറലാവുകയാണ്.
മത്സരാർത്ഥിയായ കമോൽവാൻ ചനാഗോ വിധികർത്താക്കൾക്കും പ്രേക്ഷകർക്കും മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടെയാണ് സംഭവം നടന്നത്. എന്നാൽ പെട്ടെന്നുണ്ടായ അബദ്ധത്തിൽ പരിഭ്രമിക്കാതെ യുവതി സംഭവം കൃത്യമായി കൈകാര്യം ചെയ്തതാണ് കയ്യടി നേടുന്നത്. ഇളകിപ്പോയ പല്ല് തിരികെവച്ച് യുവതി തന്റെ നടത്തം പൂർത്തിയാക്കി. ക്യാമറയെ നോക്കി പല്ലുകാട്ടി ചിരിക്കുകയും ചെയ്തു.
Source link


