CINEMA

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1840 രൂപ വർദ്ധിച്ചു, കാരണം ഇറാൻ യുദ്ധം?


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 230 രൂപയും പവന് 1840 രൂപയും വർദ്ധിച്ചു. ഇതോടെ വിപണിയിൽ സ്വർണം ഗ്രാമിന് 15,000 രൂപയും പവന് 1,20,000 രൂപയുമായി. ഇന്ന് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 12,325 രൂപയും പവന് 98,600 രൂപയുമാണ് നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,595 രൂപയും പവന് 76,760 രൂപയുമാണ് വില. ഒമ്പത് കാരറ്റ് സ്വർണത്തിന് 6,185 രൂപയും പവന് 49,480 രൂപയുമാണ് വില. എന്നാൽ, വെള്ളി വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും പത്ത് ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്.


Source link

Related Articles

Back to top button