test del 5 copy of del 3
സ്വർണവിലയിൽ വീണ്ടും വീഴ്ച; കേരളത്തിൽ വൻ തിരിച്ചിറക്കം, വഴിയൊരുക്കി ‘വെടിനിർത്തൽ’ ഭിന്നതയും പലിശപ്പേടിയും

സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിട്ടത് വൻ ഇടിവ്. ഗ്രാം വില 215 രൂപ താഴ്ന്ന് 13,885 രൂപയായി. 1720 രൂപ കുറഞ്ഞ് 1,11,080 രൂപയാണ് പവൻ വില. രാജ്യാന്തര സ്വർണവില ഔൺസിന് 4699 ഡോളർ വരെ താഴുകയും പിന്നീട് 4754 വരെ ഉയരുകയും ചെയ്തത് കേരളത്തിൽ വില കൂടാനിടയാക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.ഇതാണ് കേരളത്തിലും വില താഴാൻ വഴിയൊരുക്കിയത്. മാത്രമല്ല, യുദ്ധക്കെടുതിയും ഹോർമുസ് തടസ്സവും എണ്ണവില വർധനയും മൂലം പണപ്പെരുപ്പ ഭീതി ഉയർന്നതിനാൽ സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന നിലപാടിലേക്ക് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കടന്നതും സ്വർണത്തിന് ക്ഷീണമായി.കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 175 രൂപ താഴ്ന്ന് 11,480 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയും. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 175 രൂപ കുറച്ച് 11,410 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവർ വില പരിഷ്കരിച്ചില്ല; ഗ്രാമിന് 260 രൂപ.
Source link


