LATEST
സ്വർണക്കൊള്ള: തന്ത്രി രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിന് സ്റ്റേ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ കൊല്ലം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഏപ്രിൽ 7വരെയാണ് സ്റ്റേ. തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ നിരീക്ഷണങ്ങൾ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് തടസമാകുമെന്ന സർക്കാർ വാദത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിലയിരുത്തി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.സർക്കാർ വാദം പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണ്. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻബെഞ്ച്, തന്ത്രിയുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ തൃപ്തികരമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
Source link



