LATEST
സ്വകാര്യ ആശുപത്രി വേതനം 24,650- 33,740; കരട് വിജ്ഞാപനമായി

അപര്യാപ്തമെന്ന് യു.എൻ.എ
9 മുതൽ നഴ്സുമാരുടെ
സമ്പൂർണ പണിമുടക്ക്തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്കുകൾ പുതുക്കി സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയ ജീവനക്കാരുടെ അടിസ്ഥാന വേതനം 24,650- 33,740 രൂപയായി ഉയർത്തി. 2022 ഒക്ടോബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും.വർദ്ധന അപര്യാപ്തമായതിനാൽ, 40000 രൂപയായി അടിസ്ഥാന വേതനം ഉയർത്തുന്നതുവരെ സമരം തുടരാനാണ് നഴ്സുമാരുടെ സംഘടനയായ യു.എൻ.എയുടെ തീരുമാനം. ഈ മാസം ഒമ്പത് മുതൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് യു.എൻ.എ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.
Source link



