NATIIONAL
സ്റ്റേഡിയത്തിൽ റീലെടുക്കാൻ 70,000 രൂപയുടെ മോതിരം താഴെയിട്ടു, പിന്നെ തിരച്ചിലോട് തിരച്ചിൽ; സഹായിക്കണമെന്ന് യുവതി– വിഡിയോ

മുല്ലൻപുർ (ന്യൂ ചണ്ഡിഗഡ്) ∙ ഐപിഎൽ മത്സരത്തിനു ശേഷം സ്റ്റേഡിയത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് നഷ്ടമായത് 70,000 രൂപ വിലയുള്ള മോതിരം. ഏപ്രിൽ 11നു ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്– പഞ്ചാബ് കിങ്സ് മത്സരത്തിനു ശേഷമാണ് സംഭവം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതിന്റെ വിഡിയോ യുവതി തന്നെ പങ്കുവച്ചു.ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചാൽ തന്റെ ടിക്കറ്റ് വിവരങ്ങൾ പങ്കുവയ്ക്കാമെന്നും യുവതി കൂട്ടിച്ചേർത്തു. ഒരു റീലിന് വേണ്ടി ഇത്രയും വിലപിടിപ്പുള്ള മോതിരം നഷ്ടപ്പെടുത്തിയതിന് കമന്റ് സെക്ഷനിൽ പലരും യുവതിയെ വിമർശിച്ചപ്പോൾ, മറ്റു ചിലർ സഹായം വാഗ്ദാനം ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
Source link


