test del 4 copy of del 3
സ്ട്രോങ് റൂമുകളുടെ സുരക്ഷ: ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ക്യാമറ കണ്ണടച്ചു; ഉടൻ ശരിയാക്കി

കോഴിക്കോട് ∙ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകളിലെ സിസിടിവി ക്യാമറകൾ രാത്രിയിൽ പ്രവർത്തനരഹിതമായി. യുഡിഎഫ് പ്രതിനിധികൾ പരാതി നൽകിയതോടെ അടിയന്തരമായി ക്യാമറകൾ നേരെയാക്കി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.ജെഡിടിയിൽ സ്ട്രോങ് റൂമുകളിലേക്ക് 32 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 7 ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഇതു ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് പ്രവർത്തകർ റിട്ടേണിങ് ഓഫിസറെ വിളിച്ച് പരാതി അറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ പ്രശ്നംപരിഹരിക്കാൻ നടപടിയെടുക്കുകയായിരുന്നു. സിസിടിവി ഇടയ്ക്ക് പ്രവർത്തനരഹിതമായത് എന്തുകൊണ്ടാണെന്ന് അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറത്തു സ്ട്രോങ് റൂം തുറക്കാനുള്ള ശ്രമം വിവാദമായിരുന്നു. ഇതിനു ശേഷമാണ് കോഴിക്കോട്ടെ പ്രശ്നം യുഡിഎഫ് പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്.
Source link


