LATEST

സ്‌കൂളിൽ വൈദ്യുത സുരക്ഷാ പരിശോധന കർശനമാക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പുതിയ വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പാക്കും. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിറുത്തി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നൽകിയ നിർദ്ദേശത്താലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്. സ്കൂളുകളിലെ വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ പരിശോധനകൾ മാത്രം പോരെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്ലാസ് വേണമെന്ന നിർദ്ദേശം ഉയർന്നിരുന്നു.2025 ജൂലായിൽ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ താഴ്ന്നു കിടന്നിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ,​ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഡി.ജി.ഇ പ്രത്യേക ചുമതല നൽകി. സ്കൂളുകളിലെ സുരക്ഷാ ഓഡിറ്റിംഗിന്റെ ഭാഗമായി വരും മാസങ്ങളിൽ കർശന പരിശോധനകളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.


Source link

Back to top button