CINEMA
സൈന്യത്തെ അഭിസംബോധന ചെയ്ത് ചീഫ് ജസ്റ്റിസ്

ലേ: ലഡാക്കിലെ ലേ സൈനിക ക്യാമ്പിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ചരിത്രത്തിൽ ആദ്യമായാണ് സിറ്റിംഗ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ലേ സൈനിക ക്യാമ്പ് സന്ദർശിക്കുന്നത്. വിദൂരവും അതീവജാഗ്രതയിലുള്ള പ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് നിയമപരമായ നീതി ഉറപ്പാക്കണം. നിയമം സൈനികനിലേക്കെത്തണം. സൈനികന് എല്ലായ്പ്പോഴും നിയമത്തിലേക്ക് സഞ്ചരിക്കാൻ കഴിയില്ല- ചീഫ് ജസ്റ്റിസ് പറഞ്ഞു.ലേയിലെയും കാർഗിലിലെയും പുതിയ ജില്ലാ കോടതി സമുച്ചയങ്ങളുടെ ഉദ്ഘാടനവും സൂര്യകാന്ത് ഇന്നലെ നിർവഹിച്ചു.
Source link


