NATIIONAL

സെഞ്ചറിക്കു പിന്നാലെ സഞ്ജുവിന്റെ ‘പടയപ്പ’ സ്റ്റൈൽ സെലിബ്രേഷൻ എന്തിനായിരുന്നു? വെളിപ്പെടുത്തി താരം– വിഡിയോ


ചെന്നൈ ∙ ലോകകപ്പിൽ താരമായതിന്റെ തിളക്കത്തോടെ ഐപിഎലിനെത്തിയിട്ടും ആദ്യ മൂന്നു മത്സരങ്ങളിലും തിളങ്ങാൻ സാധിക്കാതെയിരുന്നതിന്റെ നിരാശയിലായിരുന്നു സഞ്ജു സാംസണും താരത്തിന്റെ ആരാധകരും. എന്നാൽ ചെപ്പോക്കിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി സഞ്ജു അതിനു പരിഹാരം കണ്ടെത്തി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചറി. ഓപ്പണറായി ഇറങ്ങിയ സഞ്ജു, 56 പന്തിൽ 115 റൺസിന്റെ അപരാജിത ഇന്നിങ്സുമായാണ് കളംവിട്ടത്. മറുപടി ബാറ്റിങ്ങിൽ ഡൽഹി വീണതോടെ സീസണിൽ ചെന്നൈയ്ക്ക് ആദ്യ ജയവും. ആരാധകർക്ക് സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം?മത്സരശേഷം, പ്ലെയർ ഓഫ് ദ് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. സിഎസ്കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിനായിരുന്നു അതെന്ന് സഞ്ജു പറഞ്ഞു. ‘‘അത് ഫ്ലെമിങ്ങിനു വേണ്ടിയായിരുന്നു. ഇത് എത്രത്തോളം കഠിനമാകുമെന്ന് എനിക്കറിയാം. കഴിഞ്ഞ അഞ്ച് വർഷമായി ഒരു ഫ്രാഞ്ചൈസിയെ നയിച്ച വ്യക്തി എന്ന നിലയിൽ, ഇത് മാനസികമായി എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം. അതിനാൽ, ഇതു ഞങ്ങളുടെ കോച്ച് ഫ്ലെമിങ്ങിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’– സ്ഞ്ജു പറഞ്ഞു. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@ChennaiIPLൽ നിന്ന് എടുത്തതാണ്


Source link

Back to top button