LATEST
സുധാകരന്റെ രോഗം നേരത്തെ മനസിലാക്കി: ആർ. നാസർ

ആലപ്പുഴ: ജി. സുധാകരന്റെ രോഗമെന്താണെന്ന് നേരത്തെ മനസിലാക്കിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ. ചില ഇടപെടലുകളിലിൽ നിന്നും സംസാരങ്ങളിൽ നിന്നും ഇക്കാര്യം മനസിലാക്കിയപ്പോൾ അത് തെറ്റാണെന്ന് അദ്ദേഹത്തോടു സൂചിപ്പിച്ചിരുന്നതായും മാദ്ധ്യമങ്ങളോട് നാസർ വെളിപ്പെടുത്തി. അറിവോടയല്ല
ജി. സുധാകരനെതിരെ സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ പേരിൽ പോസ്റ്റർ ഒട്ടിച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്ന് ജില്ലാസെക്രട്ടറി ആർ. നാസർ പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തകരാകാം പോസ്റ്റർ ഒട്ടിച്ചത്. അത്തരമൊരു നടപടി തെറ്റാണ്. ജി. സുധാകരനെ വർഗവഞ്ചകനെന്ന് വിളിക്കുന്നത് പാർട്ടി ഇഷ്ടപ്പെടുന്നില്ല. അദ്ദേഹത്തിന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടിലാകാം പ്രവർത്തകരുടെ ചിന്തയിൽ അത്തരമൊരു പ്രതിഷേധമുണ്ടായത്.
Source link



