LATEST
സുധാകരന് അവകാശമുണ്ട്; തീരുമാനം പാർട്ടിയുടേത്: ദീപാദാസ് മുൻഷി

കാസർകോട്: മത്സര സന്നദ്ധത അറിയിക്കാൻ കെ.സുധാകരന് അവകാശമുണ്ടെന്നും എന്നാൽ ഹൈക്കമാൻഡുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.കെ.സുധാകരൻ കണ്ണൂരിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ കരുത്തുറ്റ നേതാവാണെന്നും വാർത്താലേഖകരോട് അവർ പറഞ്ഞു. എം.പിമാർ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പിന്തുണയ്ക്കുന്നവരുടെ വികാരമല്ല, പാർട്ടിയുടെ തീരുമാനമാണ് ഇത്തരം കാര്യങ്ങളിൽ പ്രധാനമെന്നും അവർ ഓർമ്മിപ്പിച്ചു. സീറ്റ് ചർച്ചകൾക്കിടെ സുധാകരൻ പങ്കുവച്ച വൈകാരികമായ ഫേസ്‌ബുക്ക് കുറിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.
Source link



